Tuesday, June 28, 2016


കേരള വാട്ടർ അതോറിറ്റിയുടെ കേന്ദ്ര കാര്യാലയത്തിൽ 2015 അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് അവകാശപ്പെട്ട ഗ്രീൻ (ccu)ബിൽഡിംഗ് കേരളത്തിലെ ആദ്യത്തെതും ഭാവിയിൽ തലസ്ഥാനത്തെ മാതൃകയാക്കാൻ പറ്റിയതുമായ ഒന്നാണ് . ഈ ബിൽഡിംഗിന്റെ പണി ഹാബിറ്റേറ്റ് ടെക്നോളജി ഗ്രൂപ്പാണ് നിർവ്വഹിക്കുന്നത് . പ്രകൃതിദത്തമായ മെറ്റിരിയൽസ് ഉപയോഗിച്ച് ഉന്നത ടെക്നോളയിൽ വളരെ കുറഞ്ഞ ചിലവിലാണ് ഇതിന്റെ നിർമ്മാണം . വാട്ടർ അതോറിറ്റിയുടെയും ഘടകങ്ങളായ ജലനിധിയുടെയും മറ്റും സംസ്ഥാനത്തെ മുഴുവൻ പ്രവത്തനങ്ങളെ ഒരൊറ്റ കമ്പ്യൂട്ടറിന്റെ സഹായത്തോടെ നിയന്ത്രിക്കുന്ന സെന്ററൽ കൺട്രോൾ യൂണിറ്റായി പ്രവർത്തിപ്പിക്കുന്നതിനാണ് ഇത് രൂപഭാവന ചെയ്തിരിക്കുന്നത്. 11 നിലകളിൽ നിർമ്മിക്കുന്ന ഈ കെട്ടിടത്തിൽ ഊർജ്ജസംരക്ഷത്തിനായി ധാരാളം അധുനിക സങ്കേതിക വിദ്യകൾ ഉപയോഗിച്ചിട്ടുണ്ട് . ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ അംഗീകാരത്തോടെ നിർമ്മാണം നടന്നു വരുന്ന ഈ ബിൽഡിംഗിൽ കാലവസ്ഥ വ്യതിയാനങ്ങൾ, ഭൂകമ്പം, ചുഴലിക്കാറ്റ്, ശക്തിയായ മഴ, വെള്ളപ്പൊക്കം ,സുനാമി തുടങ്ങിയവ ഒരു പരിധി വരെ പ്രതിരോധിക്കാനുള്ള സങ്കേതികത്വങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. ജപ്പാൻ സഹായത്തോടെ നിർമ്മിക്കുന്ന ബിൽഡിങ്ങിൽ മഴവെള്ള സംഭരണം, സോളർ വൈദ്യുതി ഉപയോഗിച്ച് എനർജിസ്റ്റാർ ഉള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കൽ, സുര്യ പ്രകാശം ഉപയോഗപ്പെടുത്തൽ, സോളാർ ഹീറ്റർ, വേസ്റ്റ് മെറ്റിരീയൽസിന്റെ പുനരുപയോഗം, മലിനജലം പുനരുപയോഗിക്കൽ ,ചെറുസസ്യങ്ങളുടെ സംരക്ഷണം എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട് കെട്ടിടത്തിനുള്ളിലെ ഏ സി യുടെ ഉപയോഗം കുറയ്ക്കുന്നതിനായി കംപ്രസ്ഡ് മഡ് ബ്ലോക്കുകളാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് . ധാരാളം സൂര്യപ്രകാശം , വായു എന്നിവ ഉള്ളിൽ കടക്കുന്ന വിധമാണ് രൂപകല്പന ചെയ്തിരിക്കുന്നത് , ഈ ബിൽഡിംഗിൽ ജിക്കാ ലൈബ്രറി, ക്വാളിറ്റി കൺട്രോൾ ലാബ്, റിക്കോർഡിംഗ് റൂം ,വാട്ടർ മീറ്റർ ടെസ്റ്റ് റൂം, ലീക്ക് ഡിറ്റക്ഷൻ കൺട്രോൾ എക്യുപ്മെന്റ് റൂം, ഓൺലൈൻ സെർവ്വർ റൂം, നെറ്റ് വർക്ക് പമ്പ് കൺട്രോളിംഗ് റൂം, അറ്റൻസ്റ്റൻസ് മാനേജ്മെന്റ് സിസ്റ്റം , ട്രേയിനിംഗ് റൂം, എനർജി മനേജ്മെന്റ് തുടങ്ങിയ നിരവധി സംവിധാനങ്ങൾ ഒരു കംപ്യൂട്ടറിന്റെ സഹായത്തോടെ ഒരു കുടക്കീഴിൽ ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കനാകുന്ന തരത്തിലാണ് നിർമ്മാണം . ഇക്കോ ഫ്രണ്ട് ലിയായ ഈ ബിൽഡിംഗിന്റെ പ്രവർത്തനമാരംഭിക്കുമ്പോൾ വാട്ടർ അതോറ്റിയുടെ പ്രവർത്തികളിലുള്ള ഇന്നത്തെ കാലതാമസം ഒരു പരിധി വരെ പരിഹരിക്കനാകുo , സംസ്ഥാനത്തെ മുഴുവൻ അതോറിറ്റി സംബന്ധമായ പ്രവർത്തനങ്ങൾ ഇന്റെർനെറ്റിന്റെയും ഇൻഡ്രാനെറ്റിന്റെയും ( ഇൻഡ്രാനെറ്റ് -- ഇവിടെ സ്ഥാപനത്തിന് മാത്രമായിട്ടുള്ള നെറ്റ് വർക്ക് ) സഹായത്തോടെ നിയന്ത്രിക്കുന്നതിനും പ്രശ്ന പരിഹാരങ്ങൾക്ക് വിവിധ ഘടകങ്ങളെ ഏകോപിപ്പിക്കുന്നതിനും സാധിക്കുമെന്നതാണ് ഈ ബിൽഡിംഗിലൂടെ ലക്ഷ്യം കാണുന്നത് , ഗ്രീൻ ബിൽഡിംഗ്‌ കൗൺസിലിന്റെ പ്രത്യേക ലക്ഷ്യങ്ങളുo ആശയങ്ങളും പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചിട്ടു ള്ളതിനാൽ വരും തലമുറയ്ക്ക് മാതൃകയും കേരളത്തിലെ ആദ്യത്തെ ഗ്രീൻ ഹോം എന്ന പദവിയും ഈ കെട്ടിടത്തിന് ലഭിക്കും രാജഭരണകാലത്ത് സ്ഥാപിതമായ വെല്ലിംഗ്ണ്ടൺ പദ്ധതിയുടെ പൈപ്പുകൾ ഫിൽട്ടർ പ്ലാൻറുകൾ എന്നിവയ്ക്ക് സമീപമാണ് ഇതിന്റെ നിർമ്മാണo എന്ന കാരണം ഒഴിവാക്കിയാൽ ആതോറിറ്റി ഒരു പുതിയ രംഗപ്രവേശനമായി മാറും എന്ന കാര്യത്തിൽ സംശയമില്ല തലസ്ഥാന നഗരിയിലെ ജനങ്ങൾക്കും ജീവനക്കാർക്കും അഭിമാന സ്തംഭമായി മാറാൻ പോകന്ന ഈ ബിൽഡിങ്ങിന്റെ പ്രാഥമിക ഉദ്ദേശ്യലക്ഷ്യങ്ങളെങ്കിലും നാം അറിഞ്ഞിരിക്കണം' കാലഘട്ടത്തിന്റെ മാറ്റം നമുക്ക് അനുകൂലമാക്കി പദ്ധതിയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ നിർദ്ദേശങ്ങളും മാറ്റങ്ങളും സമർപ്പിച്ചാൽ വിജയത്തിലെത്തിക്കാം എന്റെ എളിയ അറിവ് നിങ്ങൾക്കായി സമർപ്പിക്കുമ്പോൾ നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് തെറ്റുകളും വിമർശനങ്ങളും ഉണ്ടാകാം ഞാൻ അത്തരം പ്രതികരണങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുന്നു. അല്പമായ അറിവ് ദയവായി കോപ്പി ചെയ്ത് മറ്റ് സൈറ്റുകളിൽ ഇടരുത്

Monday, June 27, 2016